അങ്ങനെ ഏറ്റവും ലളിതമായും സുന്ദരമായും ഭാവനയുടെ വിവാഹവും അതിന് ശേഷം സത്കാരവും കഴിഞ്ഞു. വിവാഹം നിശ്ചയം സ്വകാര്യമായി നടത്തിയതിന് പരിഭവം പറഞ്ഞവരോട് ഭാവന പറഞ്ഞിരുന്നു, കല്യാണത്തിന് എല്ലാവരെയും വിളിക്കും.. രഹസ്യമായി വിവാഹം കഴിക്കില്ല എന്ന്. ആ വാക്ക് നടി പാലിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാമിപ്യത്തില്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് നവീന്‍ ഭാവനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി.വിവാഹ ചടങ്ങില്‍ സിനിമാ രംഗത്ത് നിന്നുള്ള ആരും ഉണ്ടായിരുന്നില്ല. അതിന് ശേഷം നഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന ചടങ്ങുകള്‍ മുതല്‍ താരങ്ങള്‍ എത്തി തുടങ്ങി. ബാക്കിയുള്ളവര്‍ വൈകിട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന റിസപ്ഷനിലും പങ്കെടുത്തു. ഇതിന്റെയൊക്കെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. എന്നാല്‍ ഭാവനയ്‌ക്കൊപ്പം ഒന്നിലധികം സിനിമകളില്‍ നായകവേഷം വരെ ചെയ്തിട്ടുള്ള മോഹന്‍ലാല്‍ വിരുന്നിന് എത്തിയിരുന്നില്ല. മലയാള സിനിമയിലെ മുന്‍നിരക്കാരും പിന്‍നിരക്കാരുമായി നിരവധി പേരാണ് ഭാവനയുടെ വിവാഹ വിരുന്നിന് എത്തിയത്.